ആലപ്പുഴ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ഖമീസ്‌ മുശൈത്ത്: ആലപ്പുഴ പുള്ളികണക്ക് സ്വദേശി നമ്പൂഴിൽ കൃഷണൻ പിള്ളയുടെ മകൻ ശ്രീകുമാർ (49) സൗദി അറേബ്യയിൽ വാഹനാ പകടത്തിൽ മരിച്ചു. ചൊവ്വാഴ്ച അസീർ പ്രവിശയിൽ പെട്ട ഖമീസിൽ നിന്നും 15 കിലോമീറ്റർ അകലെ തന്തഹക്കടുത്തുണ്ടായ വാഹനാപ കടത്തിലാണ് മരണം.

ജോലി ആവശ്യാർഥം തരീബിലേക്ക് പോവുകയായിരുന്നു. തന്തഹക്കടുത്ത് വെച്ച് യൂ ടേൺ എടുക്കുന്നതിനിടെ പാകിസ്താനി പൗരൻ ഓടിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായത്. കരാർ വ്യവസ്ഥയിൽ പെയിൻറിംഗ് ജോലി ചെയ്ത് വരികയായിരുന്നു. അഞ്ച് വർഷമായി സൗദിയിലുണ്ട്. ഒന്നര വർഷം മുമ്പ് പുതിയ വിസയിലാണ് ഇവിടെ എത്തിയത്.

ഭാര്യ മഹേശ്വരി, രണ്ട് കുട്ടികളുണ്ട്. മൃതദേഹം ഹയാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ. നിയമ നടപടിക്രമങ്ങൾ പൂർത്തികരിക്കുവാൻ അസീർ പ്രവാസി സംഘം ഖമീസ് ഏരിയ റിലീഫ് കൺവീനർ ഷൗക്കത്ത് ആലത്തൂർ സഹായത്തിനുണ്ട്.

Tags:    
News Summary - accident death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.