തണൽ എറണാകുളം ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ജമാൽ അസ്ഹരി സംസാരിക്കുന്നു
ദമ്മാം: എറണാകുളം ജില്ലയിലെ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന അസ്ഹറുൽ ഉലൂം വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക രംഗത്ത് മാതൃകാപരമായ ദൗത്യമാണ് നിർവഹിക്കുന്നതെന്ന് അസ്ഹർ ഉലൂം അക്കാദമിക ചെയർമാനും ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ല പ്രസിഡൻറുമായ അബൂബക്കർ ഫാറൂഖി. തണൽ എറണാകുളം ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിതനായ ജമാൽ മുഹിയിദ്ദീന്റെ നേതൃത്വത്തിൽ സ്ഥാപിതമായ അസ്ഹറുൽ ഉലൂം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും നാടിന്റെ സാമൂഹികപുരോഗതിയിൽ വലിയ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസ്ഹർ അലുമ്നി പ്രസിഡൻറ് ജമാൽ അസ്ഹരി ‘പ്രവാസികളുടെ കുടുംബം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രവാസിസമൂഹം കേരളത്തിലെ വിദ്യാഭ്യാസ, വൈജ്ഞാനിക, സാമൂഹിക പുരോഗതിക്കായി വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ചാപ്റ്റർ പ്രസിഡൻറ് ഷരീഫ് അധ്യക്ഷത വഹിച്ചു. തനിമ അഖില സൗദി പ്രസിഡൻറ് കെ.എം. ബഷീർ സമാപനപ്രസംഗം നടത്തി. ജമാൽ മുപ്പത്തടം, അബ്ദുറഹീം മുകളേൽ, സിദ്ദീഖ് ആലുവ, ഹാരിസ്, സലാം കലൂർ, സിയാദ് മുഹമ്മദ്, ജമാൽ ആലുവ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.