????? ??????? ?????? ?????????? ????? ??????????? ??????????????? ???????

‘അബ്​ഹയിൽ ടൂറിസ്​റ്റുകളുടെ എണ്ണത്തിൽ 40 ശതമാനം വർധനവുണ്ടാവും’

അബ്ഹ: അബ്ഹക്ക് അറേബ്യൻ ടൂറിസം തലസ്ഥാനമെന്ന പേര് ലഭിച്ചതിലൂടെ മേഖലയിലെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 40 ശതമാനം വരെ വർധനവുണ്ടാകുമെന്ന് അറേബ്യൻ ടൂറിസം ഓർഗനൈസേഷൻ മേധാവി ഡോ. ബന്ദർ ആലു ഫുഹൈദ് പറഞ്ഞു. മേഖലയിലെ ടൂറിസം  പരിപാടികളും പ്രദർശനങ്ങളുമെല്ലാം ഒരുക്കുന്നതിന് ടൂറിസം വികസന സമിതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. നിക്ഷേപത്തിന് സ്വകാര്യ ഗവ.വകുപ്പുകളെ േപ്രാത്സാഹിപ്പിക്കുന്നുണ്ട്. ടൂറിസം മേഖലയിൽ പ്രത്യേക പദ്ധതികളുള്ളതിനാൽ ഈ രംഗത്ത ആളുകളെ പരിശീലിപ്പിക്കാൻ കേന്ദ്രമൊരുക്കാൻ  ശ്രമിച്ചുവരികയാണെന്നും ഡോ. ബന്ദർ ആലു ഫുഹൈദ് പറഞ്ഞു.
‘അബ്ഹ അറേബ്യൻ ടൂറിസം തലസ്ഥാനം’ എന്ന തലക്കെട്ടിൽ നടന്ന ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻവർഷങ്ങളിൽ നിന്ന് വിത്യസ്തമായിരിക്കും  അടുത്ത വേനലവധി ആഘോഷ പരിപാടികളെന്ന് അബ്ഹ ഗവർണർ പറഞ്ഞു. ‘വിഷൻ 2030’ പദ്ധതിയിൽ പ്രധാനപരിഗണന അബ്ഹ ടുറിസത്തിനുണ്ട്. 
Tags:    
News Summary - abha, tourist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.