Posted On
date_range Updated On
date_range അബ്ദുൽ സലാമിെൻറ മൃതദേഹം ഖബറടക്കി
ഹാഇൽ: ജുബ്ബയിൽ വാഹനാപകടത്തിൽ മരിച്ച കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം സെക്രട്ടറി ബംബ്രാണ അബ്ദുൽസലാമിെൻറ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഹാഇൽ ഖബർസ്ഥാനിൽ മറവ് ചെയ്തു. റിയാദ്, ഹാഇൽ കെ.എം.സി.സി നേതാക്കൾ, ഭാര്യാപിതാവ് ഹംസ തളങ്കര, കെ.എം.സി.സി ജിദ്ദ കാസർകോട് ജില്ല പ്രസിഡൻറ് ഹസ്സൻ ബത്തേരി, ബഷീർ ബായാർ, മുഹമ്മദ് അലി ഹൊസങ്കടി, അസീസ് ഉപ്പള, ഹനീഫ് ഉപ്പള, ഹനീഫ് മജ്‌പോയിൽ തുടങ്ങിയവർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു. തിങ്കളാഴ്ച ഹാഇലിൽ സലാം സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ജിദ്ദ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സെക്രട്ടറിയും ഹജ്ജ് വളണ്ടിയറുമായിരുന്നു. നാല് മാസം മുമ്പാണ് വിവാഹിതനായി നാട്ടിൽ നിന്ന് സൗദിയില്‍ തിരിച്ചെത്തിയത്. മാതാവ്: ഫാത്തിമ. തളങ്കരയിലെ മുനാഷിഫയാണ് ഭാര്യ. സഹോദരങ്ങള്‍: സാബിത്. ഷംസീന, സഫ്വാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.