Posted On
date_range Updated On
date_range റഹീം കേസ് കോടതി ഇനി പരിഗണിക്കുന്നത് ഡിസംബർ എട്ടിന്
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി ഇനി പരിഗണിക്കുന്നത് ഡിസംബർ എട്ടിന്. അന്ന് രാവിലെ 9.30-ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.
ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനിവദിച്ചുകിട്ടാൻ റഹീമിന്റെ അഭിഭാഷകർ കോടതിയെ സമീപിക്കും. ഇന്നത്തെ കോടതി സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നറിയിച്ച് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.