റിയാദ്: ജി.സി. സിയിലെ കൊറിയർ കാർഗോ രംഗത്തെ പ്രശസ്ത ഗ്രൂപായ എ.ബി. സി കാർഗോ കരിയർ^സമ്മർ വെക്കേഷൻ പ്രമാണിച്ച് സൗദിയിലെ മുഴുവൻ ബ്രാഞ്ചുകളിലും അടുത്ത അഞ്ചര മാസക്കാലത്തേക്ക് സമ്മാന പദ്ധതിയും പ്രമോഷനും പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് മാസത്തിൽ 235 സ്വർണ നാണയങ്ങളും ഫെബ്രുവരി 15 മുതൽ ജൂലായ് 30 വരെയുള്ള പ്രമോഷൻ കാലയളവിലായി മൊത്തം1280 സ്വർണ നാണയങ്ങളും എ.ബി.സി സമ്മാന പദ്ധതി പ്രകാരം നൽകും. ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യത്തിൽ എല്ലാ മാസവും 15^നു റിയാദ് ഹെഡ് ഓഫീസിലായിരിക്കും നറുക്കെടുപ്പ്. കാർഗോ രംഗത്തെ മികച്ച സേവനത്തിന് അന്താരാഷ്‌ട്ര അവാർഡ് (ISLQ) എ.ബി. സി കാർഗോ നേടിയിട്ടുണ്ട്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്ലിയറന്‍സ് സൗകര്യവും ആയിരക്കണക്കിനു ജീവനക്കാരും വിപുലമായ വാഹന സൗകര്യവും ഓഫീസുകളും കമ്പനിക്ക് സ്വന്തമായുള്ളതു കൊണ്ടാണ് വളരെ വേഗത്തിലും സുരക്ഷിതത്വത്തോടും പാര്‍സലുകള്‍ എത്തിച്ചു കൊടുക്കാൻ കമ്പനിക്ക് കഴിയുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു. മുഴുവന്‍ ബ്രാഞ്ചുകളും രാവിലെ എട്ട് മുതല്‍ രാത്രി 12 വരെയും ഇന്ത്യയിലെ ബ്രാഞ്ചുകള്‍ രാവിലെ ആറ് മുതല്‍ രാത്രി 1.30 വരെയും പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.