എ ബി സി കാർഗോ പുകവലി വിരുദ്ധ കാമ്പയിൻ തുടങ്ങി

ജിദ്ദ: ജി.സി.സിയിലെ പ്രമുഖ കാർഗോ സേവന കമ്പനിയായ എ ബി സിയുടെ ആഭിമുഖ്യത്തിൽ പുകവലി വിരുദ്ധ ആരോഗ്യ ബോധവത്​കരണ കാമ്പയിനു തുടക്കമായി. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടത്തുന്ന കാമ്പയിൻ ആരോഗ്യസേവന രംഗത്ത് ശ്രദ്ധയാകർഷിച്ചു കഴിഞ്ഞതായി മാനേജ്​മ​​െൻറ്​ അറിയിച്ചു. വിദേശ തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന ലേബർ ക്യാമ്പുകൾ, ചെറുകിട വ്യാപാര കേന്ദ്രങ്ങൾ, ബൂഫിയകൾ, ബാർബർ ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ കാമ്പയിൻ.

ഇതി​​​െൻറ ഭാഗമായി പൊതു സ്ഥലങ്ങളിലും താമസ കേന്ദ്രങ്ങളിലും പുകവലി പാടില്ലെന്ന മുന്നറിയിപ്പ് സ്​റ്റിക്കറുകൾ പതിക്കുന്നുണ്ട്​. പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്​കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കാമ്പയിന് തുടക്കം കുറിച്ചത് എന്ന് എ.ബി.സി കാർഗോ മാനേജിങ് ഡയറക്ടർ ഡോ. ഷരീഫ് അബ്​ദുൽ ഖാദർ വ്യക്തമാക്കി. സാമൂഹിക സേവന രംഗത്ത് മാതൃകയായി മുന്നേറുന്ന എ ബി സി കാർഗോയുടെ പുകവലി വിരുദ്ധ കാമ്പയിന് പൊതുസമൂഹത്തിൽ നിന്നും​ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - abc cargo campaign-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.