നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്ബാ​സ് ത​റ​യി​ട്ടാ​ലി​നു​ള്ള എ​സ്.​ഐ.​സി ഉ​പ​ഹാ​രം ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ കൈ​മാ​റു​ന്നു

അ​ബ്ബാ​സ് ത​റ​യി​ട്ടാ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: ഒ​രു പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​റും വി​ഖാ​യ ഹ​ജ്ജ് വ​ള​ൻ​റി​യ​ർ വി​ങ് ടീം ​ക്യാ​പ്റ്റ​നു​മാ​യ അ​ബ്ബാ​സ് ത​റ​യി​ട്ടാ​ലി​ന് സ​മ​സ്‌​ത ഇ​സ്​​ലാ​മി​ക് സെൻറ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റു​വൈ​സ് ദാ​റു​സ്സ​ലാം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി സെൻറ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​വ​ർ ത​ങ്ങ​ൾ ക​ൽ​പ​ക​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​ബൂ​ബ​ക്ക​ർ ദാ​രി​മി ആ​ലം​പാ​ടി, മു​സ്‌​ത​ഫ ബാ​ഖ​വി ഊ​ര​കം, സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ, എ​ൻ.​പി. അ​ബൂ​ബ​ക്ക​ർ ഹാ​ജി, ഉ​സ്മാ​ൻ എ​ട​ത്തി​ൽ, റ​ഫീ​ഖ് കൂ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ദി​ൽ​ഷാ​ദ് ത​ള​പ്പി​ൽ സ്വാ​ഗ​ത​വും അ​ൻ​വ​ർ ഹു​ദ​വി ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.