ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പാക്കിയ ശേഷം, ഉത്തർപ്രദേശിലും ഇത് നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് സംഘ്പരിവാർ ഭരണകൂടം. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാറിന്റെ അവകാശങ്ങൾ ഉപയോഗിച്ചാണ് ഈ നിയമനിർമാണം മുന്നോട്ടുപോകുന്നത്.
എൻ.ആർ.സി, സി.എ.എക്കെതിരെ നടന്ന ജനപ്രക്ഷോഭങ്ങൾ നേരിട്ട കേന്ദ്രസർക്കാർ, ഇപ്പോൾ ഏക സിവിൽ കോഡ് കുറുക്കുവഴിയിലൂടെ നടപ്പാക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇത് ഭരണഘടനയിലെ മതനിരപേക്ഷ സിവിൽ കോഡ് വ്യവസ്ഥയെ അട്ടിമറിക്കുകയും ജനങ്ങളിൽ വിദ്വേഷം വിതയ്ക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുകയും ചെയ്യുന്നു. നാട്ടുരാജ്യങ്ങളെ വരുതിയിൽ വരുത്തിയും ജനങ്ങളെ ഗോത്ര, മത, ജാതി അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചും അധികാരം നിലനിർത്തുക എന്ന ബ്രിട്ടീഷ് രാജിന്റെ കുടിലതന്ത്രം സംഘ്പരിവാർ ആവർത്തിക്കുന്നു.
ഇന്ത്യയിലെ വൈവിധ്യമാർന്ന സമൂഹത്തിൽ ഏക സിവിൽകോഡ് സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാക്കാം. 76 റിപ്പബ്ലിക് വാർഷികങ്ങൾ പിന്നിട്ട ഇന്ത്യയിൽ, ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങൾ ദേശീയ അഖണ്ഡതക്ക് ഹാനികരമാണ്. ഇതിനെ ജനാധിപത്യ വിശ്വാസികൾ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.