ജിദ്ദ: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ നഴ്സറി സ്കൂൾ ബസ്സിൽ മറന്ന അഞ്ച് വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ദാരുണമായ സംഭവമുണ്ടായത്. സൗദി വിദ്യാർഥിയായ ഹസൻ അലവി എന്ന എന്ന കുട്ടിയാണ് ബസിനുള്ളിൽ കിടന്ന് ശ്വാസംമുട്ടി മരിച്ചത്.
വാടകയ്ക്കെടുത്ത സ്വകാര്യ ബസിലെ ഡ്രൈവർ ബസിൽ കുട്ടിയുള്ളത് ശ്രദ്ധിക്കാത്തതിലാണ് അപകടമുണ്ടായതെന്ന് കിഴക്കൻ മേഖല വിദ്യാഭ്യാസ വക്താവ് സഈദ് അൽബാഹിസ് അറിയിച്ചു. കിഴക്കൻ മേഖല വിദ്യാഭ്യാസ ഓഫീസ് ഡയറക്ടർ ഡോ. സാമീ അൽഉതൈബി സംഭവം അന്വേഷിക്കുന്നുണ്ട്.
സ്കൂൾ സന്ദർശിക്കാനും ഇത്തം ഘട്ടങ്ങളിൽ ആവശ്യമായ നടപടിക്രമങ്ങൾക്കും ഒരു സംഘം രൂപവത്കരിക്കാനും നിർദേശിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തെ കിഴക്കൻ മേഖല വിദ്യാഭ്യാസ കാര്യാലയം അഗാധമായ ദുഃഖം അറിയിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.