നസീമ
Posted On
date_range Updated On
date_range ജുബൈലിൽ പ്രവാസിയായ പയ്യോളി സ്വദേശിനി നാട്ടിൽ നിര്യാതയായി
ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനും വ്യവസായ സംരംഭകനുമായ വയനാട് ചാമകുന്നുപറമ്പിൽ ഹമീദ് പയ്യോളിയുടെ ഭാര്യ നസീമ (42) നാട്ടിൽ നിര്യാതയായി. ഒരു മാസം മുമ്പാണ് ഹമീദും കുടുംബവും അവധിക്ക് നാട്ടിലേക്ക് പോയത്. അടുത്തയാഴ്ച തിരിച്ചു സൗദിയിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 11 വർഷമായി ഹമീദും കുടുംബവും ജുബൈലിലാണ് താമസം. മകൻ: ഇബ്രാഹിം. വയനാട് വേങ്ങപ്പള്ളി ചാമകുന്നുപറമ്പിൽ പരേതനായ ഇബ്രാഹിമിന്റെയും നബീസയുടെയും മകളാണ് നസീമ. സഹോദരങ്ങൾ: സഫിയ, സബീന, അഷറഫ്, ഷൈജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.