Posted On
date_range Updated On
date_range മരുന്ന് വാങ്ങാനെത്തിയ തമിഴ്‌നാട് സ്വദേശി അബഹയില്‍ കുഴഞ്ഞുവീണ് മരിച്ചു
അബഹ: തമിഴ്‌നാട് സ്വദേശിയും ആലപ്പുഴയിൽ താമസക്കാരനുമായ നൂറനാട് ശിവപ്രഭയിൽ ശിവകുമാര്‍ (46) അബഹയില്‍ നിര്യാതനായി. അബഹ ടൗണില്‍ മരുന്ന് വാങ്ങാനെത്തിയപ്പോൾ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
15 വര്‍ഷമായി അബഹയിലെ അത്‌ലാല്‍ മന്തിക്കടയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി വന്നത്. അബഹയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ആസിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നു. സഹായവുമായി ബാഷ കോട്ട, സന്തോഷ് കൈരളി (പ്രവാസി സംഘം), സൈനുദ്ദീന്‍ അമാനി (ഐ.സി.എഫ്) എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.