സാജിദ് ഷാ
Posted On
date_range Updated On
date_range കോഴിക്കോട് പൂനൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ് ഷാ (49) ജിദ്ദയിലെ ബസാത്തീനിൽ നിര്യാതനായി. സുപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു.
വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നതായിരുന്നു. ഒപ്പമുള്ളവർ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
ഹൃദയാഘാതമൂലമാണ് മരണം. മുഹമ്മദ് ഷാ, കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഹാദ. മക്കൾ: റിസീൻ, ഹസ, ഹിന. കെ.എം.സി.സി വെൽഫെയർ വിങ്ങും സാജിദ് ഷായുടെ ബന്ധുക്കളും നാട്ടുകാരും സൂപ്പർമാർക്കറ്റ് മാനേജ്‍മെൻറും നിയമനടപടികൾക്ക് നേതൃത്വം വഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.