Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: പത്തനംതിട്ട മല്ലപ്പള്ളി വായ്പൂർ സ്വദേശി തൊണ്ടിടയിൽ ഗിരീഷ് (32) റിയാദിലെ സുലൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അൽ-ഖുർമ സ്വദേശിയായ സ്പോൺസർക്ക് കീഴിൽ റിയാദിൽ പ്രിൻറിങ് പ്രസ്സിൽ ജോലി ചെയ്യുകയായിരുന്ന ഗിരീഷ് ആറു മാസം മുമ്പാണ് റിയാദിലെത്തിയത്. അവിവാഹിതനാണ്. പരേതനായ രവീന്ദ്രനാണ് പിതാവ്. മാതാവ് വിജയമ്മ, സഹോദരി രശ്മി.
റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടു പോകാനുള്ള ശ്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സാദിഖ് ഹറമൈൻ, ഫൈസൽ മാലിക് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.