Posted On
date_range Updated On
date_range പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: പാലക്കാട് ചെറുപ്പളശ്ശേരി, നെല്ലായ സ്വദേശി ഇബ്രാഹിം (55) റിയാദിൽ നിര്യാതനായി. താമസ സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് റെഡ്ക്രസൻറ് ആംബുലൻസിൽ റിയാദ് ശുമൈസി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ മരിക്കുകയായിരുന്നു.
പരേതനായ അബു ആണ് പിതാവ്. മാതാവ്: നബീസ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.