Posted On
date_range Updated On
date_range ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
മക്ക: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടയിൽ മർവ്വയിൽ വെച്ച് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു.
ഈ മാസം പത്തിന് അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരൻ മൊയ്‌ദീന്റെ കൂടെയാണ് ഇവർ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.