Posted On
date_range Updated On
date_range മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
റിയാദ്: മലയാളി ഹൃദയാഘാതം മുലം മരിച്ചു. റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ-ഗാത്തിലാണ് മലപ്പുറം മൂന്നിയൂർ മുട്ടിച്ചിറ കലംകുള്ളിയാല സ്വദേശി മണിയംപറമ്പത്ത് കാളങ്ങാടൻ റഫീഖ് (53) മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. വ്യാഴാഴ്ച അസർ നമസ്കാരന്തരം അൽ-ഗാത്ത് ജുമാ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
പിതാവ്: പരേതനായ മമ്മാലി, മാതാവ്: പരേതയായ പാത്തുമ്മകുട്ടി. ഭാര്യ: മൈമൂനത്ത്, മക്കൾ: സഫ്ന, മുഹമ്മദ് സവാദ്, മുഹമ്മദ് ഷഫീഖ്. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് പ്രവർത്തകരും ഷെബീറലി വള്ളിക്കുന്ന്, ഇസ്മാഈൽ പടിക്കൽ, അൻസാർ കൊല്ലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.