Posted On
date_range Updated On
date_range ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി. കോട്ടക്കൽ പാറമ്മൽ (പാറയിൽ സ്ട്രീറ്റ്) സ്വദേശി കൊളക്കാട്ടിൽ അഹമ്മദ് ഹാജിയുടെ മകൻ ആബിദ് (46) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്.
ജിദ്ദയിലെ അൽ റൗദ ഡിസ്ട്രിക്ടിൽ ഒരു സ്വകാര്യ ഫാർമസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും കുട്ടിയും ഏതാനും മാസം മുമ്പ് സന്ദർശക വിസയിൽ ജിദ്ദയിലെത്തിയിരുന്നു.
ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയ മയ്യിത്ത് നടപടിക്രമങ്ങൾക്ക് ശേഷം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.