കോഴിക്കോട്​ സ്വദേശി ഉനൈസയിൽ നിര്യാതനായി

ബുറൈദ: ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മലയാളി യുവാവ്​ ഹൃദയാഘാതം മൂലം നിര്യാതനായി. ഉനൈസ ടൗൺ സൂഖിൽ താമസിക്കുന്ന കോഴിക്കോട് പുന്നശ്ശേരി കാക്കൂര് സ്വദേശി ചെന്നിലേരി വിജയൻ നായരുടെ മകൻ രാജൻ (36) ആണ്​ ഇന്ന് (ശനിയാഴ്​ച) രാവിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്​.

ഉനൈസയിൽ വെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മുമ്പ് റിയാദിൽ ജോലിചെയ്തിരുന്ന രാജൻ രണ്ട് വർഷം മുമ്പാണ് ഉനൈസയിലെത്തിയത്. അമ്മ: ഉഷ, സഹോദരൻ: ബിജിത്ത്. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്​.

Tags:    
News Summary - A native of Kozhikode passed away in Unaisa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.