Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി. കാപ്പാട്, കാച്ചിലോടി സ്വദേശി അബൂബക്കർ (40) ആണ് റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റിയിൽ മരിച്ചത്. പരേതരായ മൊയ്തീൻ കോയയുടെയും റുഖിയയുടെയും മകനാണ്.
ഭാര്യ: സൗദാബി. റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ കിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.