Posted On
date_range Updated On
date_range ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി മദീനയിൽ മരിച്ചു
മദീന: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി മരിച്ചു. മദീന ഒ.ഐ.സി.സി അസീസിയ യൂനിറ്റ് വൈസ് പ്രസിഡന്റും കൊല്ലം ആയൂർ സ്വദേശിയുമായ സുനീർ വട്ടത്തിൽ (41) ആണ് മരിച്ചത്. അസീസിയയിൽ ഡ്രൈവിംഗിനിടെ ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.
15 വർഷത്തോളമായി മദീനയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: അഹമദ് കുഞ്ഞ്, മാതാവ്: റൂഹലത്തു ബീവി, ഭാര്യ: ഫൗസിയ, മക്കൾ: അക്ബർ ഷാ, ആദിൽ ഷാ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (ചൊവ്വ) മഗ്രിബ് നമസ്കാരാനന്തരം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.