കോവിഡ് ബാധിച്ച് കൊല്ലം സ്വദേശിനി അബ്ഹയിൽ മരിച്ചു

ഖമീസ് മുശൈത്ത്: കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി സൗദിയിലെ അബ്ഹയിൽ മരിച്ചു. കൊല്ലം കുന്നിക്കോട് കോട്ടവട്ടം വയലിൽ വീട്ടിൽ നദീറബിവി (55) ആണ് മരിച്ചത്.

കഴിഞ്ഞ ഒരു മാസമായി ചികിൽസയിലിരിക്കെ അബ്ഹ അസീർ ആശുപത്രിയിൽ വെച്ചാണ് മരണം. ഏഴ് വർഷമായി പ്രവാസിയായ ഇവർ അബ്ഹയിൽ സ്വദേശിയുടെ വീട്ടുജോലിക്കാരി ആയിരുന്നു. പിതാവ്: അബ്ദുൽ കലാം, മാതാവ്: നബീസ ബീവി, ഭർത്താവ്: ശിഹാബുദ്ധീൻ. ഭർത്താവും മകനും നേരത്തെ മരണപ്പെട്ട ഇവർക്ക് നിലവിൽ ഒരു മകളുണ്ട്.

Tags:    
News Summary - A native of Kollam died in Abha due tocovid infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.