ദേ​വ​രാ​ജ​ൻ

കരുനാഗപ്പള്ളി സ്വദേശി അൽഗാത്തിൽ മരിച്ചു

റി​യാ​ദ്: അ​വ​ധി​ക​ഴി​ഞ്ഞ്​ മൂ​ന്നു​മാ​സം മു​മ്പ്​ നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ മ​ല​യാ​ളി സൗ​ദി​യി​ൽ മ​രി​ച്ചു. ഖ​സീം പ്ര​വി​ശ്യ​യി​ലെ അ​ൽ​ഗാ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി ദേ​വ​രാ​ജ​നാ​ണ്​ ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ൽ​ഗാ​ത്ത് ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യ​ത്. 20 വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി​യി​ൽ പ്ര​വാ​സി​യാ​ണ്.

നാ​ട്ടി​ൽ അ​വ​ധി​ക്ക്​ പോ​യി​ മൂ​ന്ന് മാ​സം മു​മ്പാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്. ഭാ​ര്യ: സ​തി. മ​ക്ക​ൾ: ധ​ന്യ, ദി​വ്യ. മ​രു​മ​ക​ൻ: സ​ന്തോ​ഷ്. കെ.​എം.​സി.​സി ഉ​നൈ​സ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും അ​ൽ​ഗാ​ത്ത് കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ന്നു.

Tags:    
News Summary - A native of Karunagapally died in Algath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.