മേഖലയിലെ സുരക്ഷക്ക് മുൻഗണന; യു.എസ്-ഇറാൻ ചർച്ചകൾ വിലയിരുത്തി സൗദി കിരീടാവകാശിയും ഡോണൾഡ്​ ട്രംപും

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും ഫോണിലൂടെ സുപ്രധാന ചർച്ച നടത്തി. ട്രംപ് കിരീടാവകാശിയെ ഫോണിൽ വിളിച്ചാണ് പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തിയത്. പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളും യു.എസ്-ഇറാൻ ചർച്ചകളുടെ പുരോഗതിയും ഇരുനേതാക്കളും വിശദമായി അവലോകനം ചെയ്തു.

മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കേണ്ടതി​െൻറയും അന്താരാഷ്​ട്ര കപ്പൽപ്പാതകൾ സംരക്ഷിക്കേണ്ടതി​െൻറയും അനിവാര്യത ഇരുനേതാക്കളും സംഭാഷണത്തിൽ പ്രത്യേകം അടിവരയിട്ടു പറഞ്ഞു. മധ്യപൂർവേഷ്യയിൽ പൂർണമായ സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കുന്നതിന് സഹായിക്കുന്ന എല്ലാ നയതന്ത്ര നീക്കങ്ങൾക്കും ഇരുരാജ്യങ്ങളും ഒന്നിച്ച് പൂർണ പിന്തുണ നൽകേണ്ടതുണ്ടെന്ന് ഇരുവരും വ്യക്തമാക്കി.

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ സഹകരണ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഫോൺ സംഭാഷണത്തിൽ നേതാക്കൾ വിലയിരുത്തി. പരസ്പര താല്പര്യമുള്ള നിരവധി ആഗോള വിഷയങ്ങളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ച ഇരുനേതാക്കളും, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യക്തമാക്കി.

Tags:    
News Summary - Regional security a priority; Saudi Crown Prince and Donald Trump assess US-Iran talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-11 02:37 GMT
access_time 2026-07-11 02:32 GMT