Posted On
date_range Updated On
date_range മുൻ പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി
യാംബു: രണ്ടു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ യാംബു പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം മേൽമുറി 27 നൂറേങ്ങൽ മുക്ക് സ്വദേശി നമ്പിക്കുന്നൻ സിദ്ദീഖ് (36) ആണ് വെള്ളിയാഴ്ച മരിച്ചത്. ഏഴു വർഷത്തെ പ്രവാസം നയിച്ച സിദ്ദീഖ് യാംബു വ്യവസായ നഗരിയിലെ ലൂബ്റഫ് കമ്പനിയിൽ സബ് കോൺട്രാക്റ്ററുടെ കീഴിൽ ജോലി ചെയ്തിരുന്നു.
പിതാവ് : നമ്പിക്കുന്നൻ ഉമ്മർ ഹാജി, മാതാവ് : സൈനബ, ഭാര്യ: മിസ്ബ കോഡൂർ, മക്കൾ: മെഹ്‌റിഷ്, മെഹ്‌വിൻ. സഹോദരങ്ങൾ: സാദിഖ് (യാംബു), ആഷിഖ്, താഹിറ. മയ്യിത്ത് ഖബറടക്കം ഇന്ന് രാവിലെ പൊടിയാട് പാറമ്മൽ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.