കോവിഡ്​: സൗദിയിൽ ഇന്ന്​ ഏഴ്​ മരണം; 429 പുതിയ രോഗികൾ

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ഞായറാഴ്​ച ഏഴുപേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 59 ആയി. രോഗം ബാധിച്ച വരുടെ ആകെ എണ്ണം 4462 ആണ്​. മക്കയിൽ മൂന്നും മദീനയിൽ രണ്ടും ജിദ്ദയിലും ഹുഫൂഫിലും ഒാരോരുത്തരുമാണ്​ ഞായറാഴ്​ച മരിച് ചത്​. ഇതോടെ മദീനയിലെ മരണസംഖ്യ 22 ആയി. മക്കയിൽ 14ഉം ജിദ്ദയിൽ 10ഉം ഹുഫൂഫിൽ മൂന്നുമാണ്​ മരണം.

പുതുതായി 429 പേരിൽ​ രോഗം സ്ഥിരീകരിച്ചു​. ആ​കെ രോഗബാധിതരിൽ 3642 പേർ ചികിത്സയിലാണെന്നും ഇതിൽ 65 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അൽഅലി വാർത്തസമ്മേളനത്തിൽ അറിയിച്ചു​. 41 പേർ​ പുതുതായി സുഖം പ്രാപിച്ചു​. രോഗമുക്തരുടെ എണ്ണം 761 ആയി.

ഞായറാഴ്​ച രോഗികളുടെ എണ്ണത്തിൽ ഞെട്ടലുളവാക്കിയത്​ റിയാദാണ്​. 198 പേർക്കാണ്​ ഇവിടെ പുതുതായി രോഗം ബാധിച്ചത്​. മക്കയിൽ 103, മദീനയിൽ 73, ജിദ്ദയിൽ 19, ദമ്മാമിൽ 10, യാംബുവിൽ ഏഴ്​, ഖമീസ്​ മുശൈത്തിൽ അഞ്ച്​, സാംതയിൽ നാല്​, തബൂക്കിൽ മൂന്ന്​, ഖത്വീഫിലയിൽ മൂന്ന്​, ത്വാഇഫ്​, സാബിയ എന്നിവിടങ്ങളിൽ രണ്ട്​ വീതം എന്നിങ്ങനെയാണ്​ പുതിയ കേസുകൾ രജിസ്​റ്റർ ചെയ്​തത്​.

Tags:    
News Summary - 7 more people died in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.