33 വർഷത്തെ പ്രവാസത്തിന് വിരാമം; ബാബുവിന് കേളി റൗദ യൂനിറ്റ് യാത്രയയപ്പ് നൽകി

റിയാദ്: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി റൗദ സെൻറർ യൂനിറ്റ് അംഗം ബാബുവിന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 1993-ൽ സൗദി അറേബ്യയിൽ എത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശിയായ ബാബു, ദീർഘകാലമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് ശശിധരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ഷാജി, പ്രസിഡൻറ് പി.പി. സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ബിനീഷ്, ട്രഷറർ അബു മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗം ടി.എ. ഷാനവാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. യൂനിറ്റിെൻറ സ്നേഹോപഹാരം സെക്രട്ടറി ആഷിക് ബഷീർ ബാബുവിന് കൈമാറി. ചടങ്ങിൽ ആഷിക് ബഷീർ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.

Tags:    
News Summary - 33 years of exile come to an end; Keli Raudha Unit bids farewell to Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.