വാഷിങ്ടൺ: മധ്യപൂർവദേശത്തെ സുരക്ഷക്കും സമാധാനത്തിനും ആധാരം സൗദി^അമേരിക്ക ബന്ധമാണെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. സൗദിയും അമേരിക്കയും ഒന്നിച്ച് പരിശീലിക്കുന്നു, ഒന്നിച്ച് പോരാടുന്നു. വെല്ലുവിളികളും ഭീഷണികളും ഒന്നിച്ച് നേരിടുന്നു. ഉഭയതൽപര്യങ്ങൾ സംരക്ഷിക്കുന്നു. ^ വാഷിങ്ടണിൽ സൗദി എംബസി ആതിഥ്യമരുളിയ ആദ്യ സൗദി^യു.എസ് സൗഹൃദ വിരുന്നിൽ സംസാരിക്കുകയായിരുന്നു അമീർ മുഹമ്മദ്. മുക്കാൽ നൂറ്റാണ്ട് നീണ്ട സൗഹൃദ ബന്ധത്തിെൻറ ഒാർമ പുതുക്കിയാണ് വിരുന്ന് സംഘടിപ്പിച്ചത്.അമേരിക്കയിലെ അംബാസഡറായ എെൻറ സഹോദരൻ പൈലറ്റ് പരിശീലനം നേടിയത് യു.എസ് വ്യോമ സേനയിൽ നിന്നാണ്. അയാൾ ഇടക്ക് എന്നെ ഒാർമിപ്പിക്കാറുണ്ട്; നയങ്ങൾ റിയാദിലും വാഷിങ്ടണിലുമായിരിക്കും തീരുമാനിച്ചിട്ടുണ്ടാകുക, പക്ഷേ, പരിശീലനങ്ങളിലും യുദ്ധമുഖങ്ങളിലുമാണ് വിശ്വാസം രൂപപ്പെടുക, അവിടെയാണ് സൗഹൃദങ്ങൾ നാമ്പിടുക, അവിടെയാണ് തകർക്കാനാകാത്ത ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുക. ^ അമീർ മുഹമ്മദ് പറഞ്ഞു. പ്രഭാഷണത്തിനിടെ വിഷൻ 2030 െൻറ വിശദാംശങ്ങളും കിരീടാവകാശി അതിഥികൾക്ക് പരിചയപ്പെടുത്തി. സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാൻ അഭിവാദ്യ പ്രസംഗം നടത്തി. വിരുന്നിൽ ജെബ് ബുഷ്, ഡിക് ചെനി, കോളിൻ പവൽ, ജെയിംസ് ബേക്കർ, അമീർ ബൻദർ ബിൻ സുൽത്താൻ തുടങ്ങിയ പ്രമുഖരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.