പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ദമ്മാം: മഹാരാജാസ്​ കോളജ്​ വിദ്യാർഥിയും എസ്​.എഫ്.​െഎ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവി​​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് നവോദയ സാംസ്കാരിക വേദി റാക്ക ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സാംസ്കാരിക വിഭാഗം ചെയർമാൻ ആനന്ദ്​ അധ്യക്ഷത വഹിച്ചു. 
രക്ഷാധികാരി സമിതിയംഗം പ്രദീപ്​ കൊട്ടിയം ഉദ്​ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ശ്രീകുമാർ വള്ളികുന്നം വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജീവൻ, പ്രസന്നൻ, ബിജു തോമസ്, മനോജ്, അഫ്സൊ, സജാദ്, ജോത്സന രഞ്ജിത്ത്, സുരേഷ് ഹരിപ്പാട്, ഷമീം എന്നിവർ സംസാരിച്ചു. 
ഷംസുദ്ദീ​ൻ കവിത ആലാപിച്ചു. ബിപിൻ സ്വാഗതവും ഷെരീഫ്​ തേക്കട നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.