Posted On
date_range Updated On
date_range പരിശീലനത്തിനായി പാക് സൈന്യം സൗദിയിലേക്ക്
റിയാദ്: സംയുക്ത സൈനിക പരിശീലനത്തിനായി പാക് സൈന്യം സൗദിയിലേക്ക്.
1180 സൈനികരാണ് പരിശീലനത്തിനായി വരുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി അംബാസഡർ നവാഫ് സഇൗദ് അൽ മാലികിയും പാകിസ്ഥാൻ ആർമി തലവൻ ഖമർ ജാവേദ് ബജ്വയും തമ്മിൽ നടന്ന കുടിക്കാഴ്ചക്കു ശേഷമാണ് പരിശീലനത്തിന് സൈന്യം സൗദിയിലെത്തുന്നത്.
ഒരു വിഭാഗം നേരത്തെ സൗദിയിലെത്തിയിട്ടുണ്ട്. ഭീകരവാദത്തിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള 41 അംഗ സഖ്യരാജ്യങ്ങളിൽ പെട്ട രാജ്യമാണ് പാക്കിസ്ഥാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.