ഫാഷി​സ്​റ്റ്​  ശക്തികൾക്കെതിരെ ഇടതുപക്ഷം ഉൾപ്പെടുന്ന  മതേതര സഖ്യം വേണം- ചെർക്കളം  അബ്​ദുല്ല

ജിദ്ദ: ഫാഷിസ്​റ്റ്​  ശക്തികൾക്കെതിരെ ഇടതുപക്ഷം ഉൾപ്പെടുന്ന വിശാല മതേതര സഖ്യം ഉണ്ടായാൽ മാത്രമേ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും നിലനിൽപ്പുള്ളൂ എന്ന്​  മുൻമന്ത്രിയും കാസർകോട്​ ജില്ല മുസ്​ലീം ലീഗ് പ്രസിഡൻറുമായ ചെർക്കളം അബ്​ദുല്ല  പറഞ്ഞു.  ലീഗ് എന്നും അക്രമ രാഷ്​ട്രീയത്തിനെതിരെ  പോരാടിയ പാർട്ടിയാണ്.  മത മൈത്രി ഊട്ടി ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ മുസ്​ലീം ലീഗ് എന്നും മുന്നണി പ്പോരാളിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   
കെ.എം.സി.സി ജിദ്ദ കാസർകോട്​ ജില്ല കമ്മിറ്റി ഷറഫിയ ഇമ്പാല ഗാർഡനിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെർക്കളം. പ്രസിഡൻറ് ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, പി.എം.എ ജലീൽ, സി.കെ ശാക്കിർ, ഫാഹിദ അബ്്ദുറഹ്​മാൻ, ഇസ്മാഈൽ മുണ്ടക്കുളം, മജീദ് പുകയൂർ, ബേബി നീലാമ്പ്ര, പി.വി മുസ്തഫ, സ്വാലിഹ് കൊടുവള്ളി,
ഇബ്‌റാഹീം ഇബ്ബൂ മഞ്ചേശ്വരം, ഖാദർ ചെർക്കള, സഫീർ തൃക്കരിപ്പൂർ തുടങ്ങിയവർ സംസാരിച്ചു. 
അബൂബക്കർ ദാരിമി ആലംപാടി പ്രാർഥന നടത്തി. അബ്​ദുല്ല  ഹിറ്റാച്ചി സ്വാഗതവും ബഷീർ ചിത്താരി നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.