സുഹൃത്ത് ഏൽപ്പിച്ച പെട്ടികൾ വാഹനത്തിൽ സൂക്ഷിച്ച മലയാളി മദ്യക്കടത്തിന് പിടിയിൽ

ജുബൈൽ: കടം വാങ്ങിയ പണത്തിന്​ പകരമായി വാഹനത്തിൽ ഹാർഡ് ബോർഡ് പെട്ടികൾ സൂക്ഷിക്കാൻ അനുമതി നൽകിയ മലയാളി മദ്യക്കടത്തിന് പിടിയിലായി. ജുബൈൽ അറഫിയയിൽ താമസിക്കുന്ന മധുസൂദനനും മറ്റ് രണ്ട് ബംഗ്ലാദേശികളുമാണ് അറസ്​റ്റിലായത്. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ ചികിത്സക്കായി മധുസൂദനൻ സുഹൃത്തായ മലയാളിയിൽ നിന്നും 700 റിയാൽ കടം വാങ്ങിയിരുന്നു. ഇത് കൈമാറാനായി വന്ന സുഹൃത്ത് പണം നൽകിയതിനൊപ്പം ത​​െൻറ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പെട്ടികൾ മധുസൂദന​​െൻറ വീട്ടിലോ കാറിലോ സൂക്ഷിക്കാൻ അനുവാദം ചോദിച്ചു. പണം നൽകിയ ശേഷം, അവധിക്ക് നാട്ടിൽ പോയ മധുസൂദന​​െൻറ അനുജ​​െൻറ വാഹനത്തിലേക്ക്  പെട്ടികൾ മാറ്റി സുഹൃത്ത് സ്ഥലം വിട്ടു. സംഭവം കണ്ടുനിൽക്കുകയായിരുന്ന സ്വദേശി വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് താമസസ്ഥലത്ത് ഉറക്കത്തിലായിരുന്ന മാധുസൂദനനെ വിളിച്ചുവരുത്തി വാഹനം തുറക്കാൻ ആവശ്യപ്പെട്ടു. കാറിനുള്ളിലെ ഹാർഡ് ബോർഡ് പെട്ടികൾ തുറന്ന് പരിശോധിച്ചപ്പോൾ മദ്യക്കുപ്പികൾ കണ്ടെത്തുകയും മധുസൂദനനെ അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. 
ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തി​​െൻറ സൂക്ഷിപ്പുകാരനായ  ത്വയ്യിബ് റസൂൽ, കൂടെ താമസിക്കുന്ന അബ്​ദുൽ മത്തീൻ എന്നിവരെയും അറസ്​റ്റ്​ ചെയ്ത് ജയിലിൽ അടച്ചു. പെട്ടിക്കുള്ളിൽ മദ്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഹൃത്ത് ചതിച്ചതാണെന്നുമാണ് മധുസൂദനൻ പൊലീസിനോട് പറഞ്ഞതെന്ന് പരിഭാഷകൻ അബ്​ദുൽകരീം കാസിമി അറിയിച്ചു. പണം കടം വാങ്ങിയപ്പോൾ മറിച്ചൊരു സഹായം ചെയ്യുകയായിരുന്നുവെന്നും പെട്ടിയിൽ വീട്ടു സാധനങ്ങളാണെന്നാണ് സുഹൃത്ത് പറഞ്ഞതെന്ന് ഇയാൾ മൊഴി നൽകി. മദ്യം ഏൽപിച്ചയാളെ ഉടൻ അറസ്​റ്റ്​ ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.