???. ???? ??????????

പ്രവാസികളുടെ ആശ്രിതര്‍ക്ക് ​െലവി: സാമ്പത്തിക മേഖലക്ക്​ വൻനഷ്​ടമുണ്ടാക്കുമെന്ന്​ മുന്‍മന്ത്രി 

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി കഴിയുന്ന കുടുംബാംഗങ്ങൾക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിെൻറ സാമ്പത്തിക, സാമൂഹ്യ, സുരക്ഷ മേഖലയില്‍ വൻപ്രത്യാഘാതമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹമദ് അല്‍മാനിഅ്. 
ൈലവിയിലൂടെ ലഭിക്കുന്ന പ്രത്യക്ഷ വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും വിദേശി കുടുംബങ്ങളുടെ കൂട്ട ഒഴിച്ചുപോക്കിലൂടെ രാഷ്ട്രത്തിനുണ്ടാക്കുന്ന നഷ്ടമെന്നതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
ജൂലൈ മുതല്‍ നടപ്പാക്കുന്ന ലവിയില്‍ നിന്ന് ഒഴിവാകാന്‍ കുടുംബങ്ങളുടെ ഒഴിച്ചുപോക്ക് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 
അടുത്ത വര്‍ഷങ്ങളില്‍ ലവി ഇരട്ടിപ്പിക്കുമെന്നത് ഒഴിച്ചുപോക്ക് വേഗത്തിലാവാനും കാരണമായി. കുടുംബത്തോടെ സൗദിയില്‍ കഴിയുന്ന വിദേശികള്‍ രാജ്യത്ത് ചെലവഴിക്കുന്ന സമ്പത്ത് രാഷ്്ട്രത്തിന് വന്‍ വരുമാന മാര്‍ഗമാണ്. 
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നതിലുപരി വാഹനം, വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷന്‍, എയർലൈന്‍സ് തുടങ്ങിയ മേഖലയില്‍ വിദേശികൾ ചെലവഴിക്കുന്ന പണത്തിൽ വലിയകുറവ് വരും. 
വിവിധ മേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാക്കാന്‍ െലവി കാരണമാവുമെന്നും മുൻ മന്ത്രി വിലയിരുത്തുന്നു.
കുടുംബത്തെ നാട്ടിലയക്കുന്നതോടെ വിദേശിയുടെ സൗദിയിലെ ചെലവ് വലിയ തോതിൽ കുറയും. 
പരമാവധി വരുമാനം സ്വന്തം നാട്ടിലേക്ക് അയക്കാൻ തുടങ്ങും. 
വിദേശി കുടുംബങ്ങളുടെ കൂട്ട ഒഴിച്ചുപോക്ക് സ്വകാര്യ തൊഴില്‍ മേഖലയിലും വിപണിയിലും പ്രതിഫലിക്കും. 
കുടുംബങ്ങളുടെ ഒഴിച്ചുപോക്ക് വിദേശി തൊഴിലാളിയുടെ മാനസികവും സാമൂഹ്യവുമായ മേഖലയിലും മാറ്റങ്ങള്‍ സൃഷ്ടിക്കും. 
കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ലവി കാരണമായേക്കും. കുടുംബം കൂടെയുള്ള വിദേശി നിയമവിരുദ്ധ പ്രവണതകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് പലവട്ടം ആലോചിക്കുമെന്നും ഡോ. ഹമദ് അല്‍മാനിഅ് അഭിപ്രായപ്പെട്ടു.  
‘െലവി ആര്‍ക്കാണ് ഉപകാരപ്പെടുക’ എന്ന തലക്കെട്ടില്‍ പ്രാദേശിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.