ജിദ്ദ: 34 വർഷമായി സൗദി അറേബ്യയിലെ സംഗീത വേദികളിൽ നിറഞ്ഞുനിൽക്കുന്ന ഗായകൻ കരീം മാവൂരിനെ പ്രവാസി ജിദ്ദ ആദരിച്ചു. മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു .
ബഷീർ തൊട്ടിയൻ അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി സൗദി നാഷനൽ കമ്മറ്റി പ്രസിഡൻറ് കെ പി മുഹമ്മദ്കുട്ടി, ജെ. എൻ. എച്ച് ചെയർമാൻ വി. പി മുഹമ്മദലി എന്നിവർ ഉപഹാരം നൽകി. രഞ്ജിത്ത് മാധവൻ, റീഗൽ മുജീബ്, ബഷീർ ശിഫ ജിദ്ദ, സലിം അൽ ഹർബി തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാട്ടുകൂട്ടം , ജി. കെ സൗണ്ട്സ്, മിന്നാമിന്നിക്കൂട്ടം , ഇശൽ മക്ക ,ഒസീമിയ ജിദ്ദ തുടങ്ങിയ സംഘടനകൾക്ക് വേണ്ടി ഉപഹാരങ്ങൾ നൽകി .
കെ. ടി. എ മുനീർ , മജീദ്നഹ, വി. കെ റഹൂഫ് , ഹിഫ്സുറഹിമാൻ , സീക്കോ ഹംസ , സാദിഖലി തുവൂർ, ബഷീർ വള്ളിക്കുന്ന്, ഡോ. ഇസ്മായിൽ മരിതേരി , ഡോ. കാവുങ്ങൽ മുഹമ്മദ് ,സി.കെ ശാക്കിർ ,റഷീദ് കൊളത്തറ , ഇസ്മയിൽ കല്ലായി, നാസർ ഇത്താക്ക,അബ്ദുറഹ്മാൻ, സി. എം അഹമ്മദ് , സമദ് , മൻസൂർ ഫറോക്ക്, ഹസ്സൻ കൊണ്ടോട്ടി, സലീന മുസാഫിർ, ഡോ. വിനീതപിള്ള തുടങ്ങിയവർ ആശംസ നേർന്നു. മിർസ ശരീഫ്, സിക്കന്ദർ, മഷ്ഹൂദ് തങ്ങൾ, ജമാൽ പാഷ, അബ്ദുൽ ഹഖ് തിരൂരങ്ങാടി, ഹക്കീം അരിമ്പ്ര, അനസ് കൊണ്ടോട്ടി, സലിം നിലമ്പൂർ, ധന്യ പ്രശാന്ത്, ആശ ഷിജു, സംഗീത രാജീവ് ,സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, ഫർസാന യാസിർ, ഷൈബ അഷ്റഫ് തുടങ്ങിയവർ അണിനിരന്ന സംഗീത വിരുന്ന് അരങ്ങേറി .
ജിദ്ദ: ഗായകൻ കരീം മാവൂരിനെ സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ ആദരിച്ചു. ചെയർമാൻ ഇസ്മായിൽ കൊളക്കാടൻ ഉപഹാരം നൽകി. നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്ല മാളിയേക്കൽ, അജീഷ് കോഴിക്കോട്, ഇന്ത്യൻ സ്കൂൾ അധ്യാപകൻ ഫസലുൽ അലി എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. അമീർ ചെറുകോട്, ടി. പി.ഷുഹൈബ് , മുസ്തഫ ചാലിൽ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. വൈസ് ചെയർമാൻ നാസീർ ഫറോക്ക് സ്വാഗതവും ജലീൽ കളത്തിങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.