വാൻ നിയന്ത്രണം വിട്ട്​ മറിഞ്ഞ്​ മലയാളി മരിച്ചു

റിയാദ്​: പച്ചക്കറി കയറ്റിപ്പോയ ഡൈന വാൻ നിയ​ന്ത്രണം വിട്ട്​ മറിഞ്ഞ്​ കൊല്ലം സ്വദേശി മരിച്ചു. പത്തനാപുരം കുണ്ടയം മുക്ക​േന്താട്​ സ്വദേശി മുഹ്​സിൻ (45) ആണ്​ മരിച്ചത്​. ശനിയാഴ്​ച ഉച്ചയോടെ റിയാദ്​^ഖസീം റോഡിലായിരുന്നു അപകടം. റിയാദിൽ നിന്ന്​ ഹാഇലിലേക്ക്​ പച്ചക്കറി കയറ്റി പോകുകയായിരുന്ന​ു മുഹ്​സിൻ. യാത്രക്കിടെ വാൻ നിയന്ത്രണം വിട്ട്​ പോസ്​റ്റിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ. 10 മാസമായി മുഹ്​സിൻ റിയാദിലെത്തിയിട്ട്​. റിയാദിൽ ശിഫയിലായിരുന്നു താമസം. മൃതദേഹം നാട്ടിൽ കൊണ്ടുപോക​ും. നിഷിയാണ്​ ഭാര്യ. മക്കൾ: ആഷിഖ്​, അർഷിഖ്​. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.