റിയാദ്: സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ പദ്ധതിക്ക് ചൈന പൂര്‍ണ പിന്തുണ നല്‍കുമെന്ന് സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡൻറും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജാവിെൻറ സന്ദര്‍ശനത്തിെൻറ അവസാനത്തില്‍ ഇരു നേതാക്കളും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് അറബ്, ചൈന സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന നടപടികള്‍ അക്കമിട്ട് പറഞ്ഞ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
സൗദിയും ചൈനയും തങ്ങളുടെ വിദേശ ബന്ധത്തില്‍ പ്രഥമപരിഗണന ഇതര രാജ്യത്തിന് നല്‍കുമെന്നും 2016^ല്‍ പുറത്തിറക്കിയ ദോഹ പ്രഖ്യാപനത്തിെൻറ അടിസ്ഥാനത്തില്‍ അറബ് രാജ്യങ്ങളുമായുള്ള ചൈനയുടെ സൗഹൃദബന്ധം ശക്തമാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വിഷന്‍^2030 പദ്ധതിക്ക് ജപ്പാന്‍ നേരത്തെ പിന്തുണ പ്രഖ്യാപിക്കുകയും നിരവധി സഹകരണ ധാരണകള്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ബഹിരാകാശ നിരീക്ഷണം, നൂതന ഊർജ ഉല്‍പാദനം, അണുവായുധ കെടുതികള്‍ തടയല്‍ എന്നീ മേഖലയിലാണ് ചൈന, സൗദി സഹകരണം കൂടുതല്‍ ഊന്നുക.
ലോകത്തിെൻറ പെട്രോളിയം ആവശ്യനിര്‍വഹണത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന സൗദിയും ചൈനയും തമ്മില്‍ ഊർജ മേഖലയിലെ സഹകരണവും 21ാം നൂറ്റാണ്ടിെൻറ ഊർജ ആവശ്യത്തിനുള്ള ആസൂത്രണവും അനിവാര്യമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
വാണിജ്യം, വ്യവസായം, നിക്ഷേപം എന്നീ മേഖലക്ക് പുറമെ വിദ്യാഭ്യാസം, ആരോഗ്യം, വിവിരസാങ്കേതികവിദ്യ, ടൂറിസം, വാര്‍ത്താവിതരണം, ശാസ്ത്രം എന്നീ മേഖലയിലും ഇരു രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തും.
ഈ സഹകരണത്തിെൻറ ഭാഗമായി ഇരു രാജ്യത്തെയും പൗരന്മാര്‍ക്ക് യാത്രക്കും പരസ്പര സന്ദര്‍ശനത്തിനുമുള്ള നടപടികള്‍ ലളിതമാക്കാനും ധാരണയായിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.