ജിദ്ദ: രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായ നിലമ്പൂര്‍, ചാലിയാര്‍ പഞ്ചായത്തിലെ ആനപ്പാറയില്‍ കണ്ണിയന്‍ അശ്റഫിന്‍െറ ഭാര്യ സജിലയെ (35 ) ചികില്‍സിക്കാന്‍ രൂപവത്കരിച്ച കമ്മിറ്റി പ്രവാസ ലോകത്തെ ഉദാരമതികളുടെയും കൂട്ടായ്മകളുടെയും സഹായം തേടി.
ഒരു വര്‍ഷമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന യുവതിയുടെ വൃക്ക മാറ്റിവെക്കാനും മറ്റുമായി 20 ലക്ഷത്തോളം രൂപ ചെലവ് വരും. തുടര്‍ചികില്‍സക്ക് ലക്ഷങ്ങള്‍ വേറെയും.
ഡ്രൈവര്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്‍െ ചെറിയ വരുമാനം കുടുംബത്തിന്‍െറ നിത്യച്ചെലവിനുപോലും തികയില്ല. പ്ളസ് വണ്ണിലും, ഒമ്പത്, ആറ് ക്ളാസുകളിലും പഠിക്കുന്ന മക്കളും മാതാവുമടങ്ങുന്ന കുടുംബത്തിന്‍െറ ദൈനംദിന ചെലവിനൊപ്പം ഭാര്യയുടെ ചികില്‍സക്കും പണമുണ്ടാക്കാനാകാതെ വലയുകയാണ് അശ്റഫ് എന്ന് കമ്മിറ്റി അറിയിച്ചു.
നിരാലംബ കുടുംബത്തെ സഹായിക്കാന്‍ ടി. അബ്ദുല്‍ മജീദ് (0091 9447881800) ചെയര്‍മാനും പി.കെ. രായിന്‍ മാസ്റ്റര്‍ (0091 9447883600) കണ്‍വീനറുമായി ‘കണ്ണിയന്‍ സജില ചികില്‍സാ സഹായ കമ്മിറ്റി’യാണ് രംഗത്തുള്ളത്.
സഹായമയക്കുവാനുള്ള വിലാസം: A/c No: 67388272034 IFSC : SBTR 0000194, T. Abdul Mjeed/P.k Rayin master, Kanniyan Sajila chikilsa sahaya Committee SBT, Nilambur branch. MLP, Kerala.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.