ജിദ്ദ: ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ളാദേശ്, ഫിലിപ്പൈന്‍സ് എന്നീ ഏഷ്യന്‍ രാജ്യങ്ങളിലെ കളിക്കാരെ പങ്കെടിപ്പിച്ച് സ്പാനിഷ് അക്കാദമിയുടെ കീഴില്‍ യുണൈറ്റഡ് ബാഡ്മിന്‍റണ്‍ ക്ളബ് രൂപവത്കരിച്ചു. ഫൈസലിയ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അക്കാദമി ഇന്‍ഡോര്‍ സ്്റ്റേഡിയത്തില്‍ നടന്ന ഉദ്്ഘാടന ചടങ്ങില്‍ സൗദി ഗസറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ രാം നാരായണ്‍ അയ്യര്‍ ഉദ്്ഘാടനം ചെയ്തു. ആഴ്ചയില്‍ ആറു ദിവസം വൈകുന്നേരം ഏഴ് മുതല്‍ 11 മണി വരെയും വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ 11 വരെയുമാണ് കളി. മലയാളം ന്യൂസ് സ്പോര്‍ട്സ് എഡിറ്റര്‍ ടി. സാലിം ആശംസ നേര്‍ന്നു. ക്ളബ് പ്രസിഡന്‍റ് സി.എം മുഹമ്മദ് നാസര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫസീഷ് സ്വാഗതവും ഇ.വി അഷ്റഫ് നന്ദിയും പറഞ്ഞു. സൈനുല്‍ ആബിദ് ഖിറാഅത്ത് നടത്തി.
ഭാരവാഹികള്‍: സി.എം.മുഹമ്മദ് നാസര്‍ (പ്രസി.), ടി.പി ബഷീര്‍ (വൈ. പ്രസി.), മുഹമ്മദ് ഫസീഷ് (ജന. സെക്ര.), സലിം ചന്ദ്രോത്ത് (ജോ. സെക്ര.), ഇ. വി അഷ്റഫ് (ട്രഷ.), സാദിഖ് എടക്കാട് (ക്ളബ് കോ ഓര്‍ഡിനേറ്റര്‍), തജ്മല്‍ ബാബു (ലോജിസ്റ്റിക്)
ജാഫര്‍ അഹമദ്, വി.പി സലിം, വി.പി സിറാജ് (ഉപദേശകസമിതി അംഗങ്ങള്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.