റിയാദ്: ഇറാന്‍ ഹജ്ജ് സംഘത്തിന് ഈ വര്‍ഷം തീര്‍ഥാടനത്തിനത്തൊനാവുമെന്ന് ഇറാന്‍ ഹജ്ജ്കാര്യ ഉപദേഷ്ടാവ് അലി അസ്കര്‍ വ്യക്തമാക്കി. സൗദിയുമായി അഭിപ്രായ ഭിന്നതയുണ്ടായ ഭൂരിപക്ഷം വിഷയങ്ങളിലും ധാരണയായിട്ടുണ്ട്. ഏതാനും കാര്യങ്ങളെക്കുറിച്ചുകൂടി ധാരണയായാല്‍ 80,000 തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിനത്തൊനാവും.
2015-ല്‍ മിനയിലുണ്ടായ തിക്കിലും തിരക്കിലും നൂറുക്കണക്കിന് തീര്‍ഥാടകര്‍ മരിച്ച സാഹചര്യത്തില്‍ തീര്‍ഥാകടര്‍ക്ക് സൗദി ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ വിയോജിച്ചാണ് കഴിഞ്ഞ വര്‍ഷം ഇറാന്‍ ഹജ്ജ് കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചത്.
30 വര്‍ഷത്തിനിടക്ക് ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് ഇറാന്‍ തീര്‍ഥാടകര്‍ ഹജ്ജിനത്തൊതിരുന്നത്. ഇറാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവും ഇതോടെ നിലച്ചു. ഹജ്ജ് നിബന്ധനകളില്‍ ധാരണയായാല്‍ ഉംറ തീര്‍ഥാടകരുടെ വരവും പുനരാരംഭിക്കുമെന്ന് ഇറാന്‍ ഹജ്ജ് കാര്യ മേധാവി ഡോ. ഹമീദ് മുഹമ്മദി പറഞ്ഞു.
തീര്‍ഥാടകരുടെ സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദേശ രാജ്യങ്ങളെ ക്ഷണിച്ച കൂട്ടത്തില്‍ ഇറാനും ക്ഷണം അയച്ചിരുന്നുവെന്ന് സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്‍തന്‍ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.