ബി.ബി.ഡി.എഫ്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 

ജിദ്ദ: ബി പോസിറ്റീവ് ബ്ളഡ് ഡോണേഴ്സ് ഫോറം സംഘടിപ്പിച്ച രക്തദാന ബോധവത്കരണ ക്യാമ്പ് ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ഷാനവാസ് സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു.  ജെ.എന്‍.എച്ച് ഹോസ്പിറ്റല്‍ എം ഡി  വി .പി. മുഹമ്മദലി മുഖ്യാതിഥി ആയിരുന്നു. ജിദ്ദ നവോദയ പ്രസിഡന്‍റ് ഷിബു തിരുവനന്തപുരം ആശംസ നേര്‍ന്നു. ഡോ.  ഇന്ദു  ക്ളാസെടുത്തു.
പരിപാടിയില്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.  രക്തദാന കവിത തസ്നി നുജു, മേഴ്സി ഷാജി എന്നിവര്‍  ആലപിച്ചു. സ്കിറ്റ്, ഒപ്പന, ഭരതനാട്യം, സിനി മാറ്റിക് ഡാന്‍സ്, സംഘനൃത്തങ്ങള്‍, കീബോര്‍ഡ് സംഗീതം തുടങ്ങിയ വ്യത്യസ്ത കലാപരിപാടികള്‍ അവതരിപ്പിച്ചു. താജുദ്ദീന്‍ കൊല്ലത്തിന്‍റെ നേതൃത്വത്തില്‍   സംഗീത നിശയുമുണ്ടായിരുന്നു.
ഡോ. ആമിന, ഷാനവാസ് , അനില്‍ ഫസിലുദ്ദീന്‍  എന്നിവര്‍  പരിപാടികള്‍ നിയന്ത്രിച്ചു. ഹഫ്സത്ത് നജീബ്, ഷാനി ഷാനവാസ്, സനൂജ മുജീബ്, അക്മല ബൈജു, സജു രാജന്‍, സംഗീത ഹരീഷ്, മിസ്ബ മുനീര്‍, മുംതാസ് അബ്ദു റഹ്മാന്‍ എന്നിവരാണ് കലാപരിപാടികള്‍ ഒരുക്കിയത്.
അസ്റ ഫാത്തിമ, മിന്‍ഹ, ഷെസ ശുഹൈബ്, ദില്‍വ, അസ്റ സമീര്‍, ലിയ നൗഷാദ്, റിയ ബിജു, റോഷന്‍ സുബൈര്‍, ഹുദ നവീദ്, മഫാസ, ഹയ, ലിനു, ദുഅ അന്‍വര്‍, അലീഫ ബൈജു, ആക്കിഫ ബൈജു, നയ്റാ കലാം, ഹന്ന ഷാനവാസ്, ഹിബ ഷാനവാസ്, ഹുദ നവീദ്, തമന്ന മനോജ്, എമ്മ സജു, അനന്ത കൃഷ്ണന്‍, ദുഷ്യന്ത്,നസ്ഫാന്‍, ഹാജറ മുജീബ്, മെഹറിന്‍ മുനീര്‍, മുഹമ്മദ് അസിം, മന്‍ഹ ഫാത്തിമ, അമിത്ഷാജി , മുഹമ്മദ് ജാസിം, അജ്മല്‍ ഹാഷിം, അബ്ദുല്ല ശിഹാബുദ്ദീന്‍, അതുല്‍ സോമരാജന്‍ എന്നിവര്‍ കലാവിരുന്നൊരുക്കി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.