റിയാദ്: ഭക്ഷണം പാഴാക്കുന്നതില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണെന്ന് പഠനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഈ പട്ടികയിലുള്ള മറ്റൊരു രാജ്യം നാലാം സ്ഥാനത്തുള്ള യു.എ.ഇയാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പട്ടിണിയുടേയും പോഷകാഹാരക്കമ്മിയുടെയും പശ്ചാത്തലത്തിലും വന്‍ അളവില്‍ ഭക്ഷണം സൗദിയില്‍ പാഴാക്കിക്കളയുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്്.
സൗദിയില്‍ ഓരോരുത്തരും വര്‍ഷത്തില്‍ ശരാശരി 427 കിലോ ഭക്ഷണം മാലിന്യക്കുട്ടയിലേക്ക് കളയുന്നു എന്നാണ് കണക്ക്. വിവാഹം, ആഘോഷം, സദ്യകള്‍ എന്നിവയില്‍ ഒരുക്കുന്ന ഭക്ഷണത്തിന്‍െറ 90 ശതമാനവും ഉപയോഗിക്കാതെ പാഴാവുന്നു. വിവിധ ചാരിറ്റി സ്ഥാപനങ്ങള്‍ രാജ്യത്ത് വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭക്ഷണം ഏറ്റെടുത്ത് വിതരണം ചെയ്യുന്ന ചാരിറ്റി സ്ഥാപനങ്ങള്‍ കുറവാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കുന്നതിലും ബാക്കിവരുന്നത് വീണ്ടും ഉപയോഗിക്കുന്നതിലും മുന്‍ നിരിയിലുള്ള മൂന്ന് രാജ്യങ്ങള്‍ ഫ്രാന്‍സ്, ആസ്ത്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.