യമനില്‍ ഹൂതികള്‍ കുട്ടികളെ ആയുധമാക്കുന്നു -സഖ്യസേന

ജിദ്ദ: ആഭ്യന്തരയുദ്ധം നടക്കുന്ന യമനില്‍ ഹൂതികള്‍ കുട്ടികളെ യുദ്ധമുഖത്ത് മുന്നില്‍ നിര്‍ത്തി  പരിചയാക്കുകയാണെന്ന്  സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ മുഖ്യ ആസൂത്രകന്‍ ജനറല്‍ മിസ്ഫര്‍ അല്‍  ഗാനിം ആരോപിച്ചു. അന്താരാഷ്ട്ര യുദ്ധനിയമങ്ങളെല്ലാം ഹൂതികള്‍ കാറ്റില്‍ പറത്തുകയാണെന്ന്   ഗാനിം കുറ്റപ്പെടുത്തി. 
സഖ്യസേനയുടെ നീക്കങ്ങളെല്ലാം കൃത്യതയോടെയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് നേരെ സഖ്യസേന ആക്രമണം നടത്താറില്ല. അതേ സമയം കുട്ടികളെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്ന ഹൂതികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഇത് പുതിയ സംഭവമല്ല. നേരത്തെ ഫ്രഞ്ച് വിദേശകാര്യവകുപ്പ് ഇതിനെ അപലപിച്ച കാര്യം ഗാനിം ചൂണ്ടിക്കാട്ടി. ഹൂതികള്‍ കുട്ടികളെ യുദ്ധമുഖത്ത് ആയുധമാക്കുകയാണെന്ന്  ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരാംഗം അബ്ദുല്ല അല്‍ മാലാമി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ഹൂതികള്‍ ഇരയാക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍െറ ഉത്തരവാദിത്തം തങ്ങള്‍ക്കായിരിക്കില്ളെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യു.എന്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.