സല്‍മാന്‍ രാജാവുമായി  ഇന്തോനേഷ്യയിലെ മതനേതാക്കള്‍ കൂടിക്കാഴ്ച നടത്തി

റിയാദ്: ഇന്തോനേഷ്യയില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി  വിവിധ മതനേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ജക്കാര്‍ത്തയിലെ രാജാവിന്‍െറ താമസ സ്ഥലത്ത് നടന്ന കൂടിക്കാഴ്ചയില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്‍റും വിവിധ വകുപ്പു മന്ത്രിമാരും സംബന്ധിച്ചു. മതങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദം സംഘടിപ്പിച്ച രാജ്യമാണ് സൗദി അറേബ്യ എന്ന് സല്‍മാന്‍ രാജാവ് തന്‍െറ പ്രസംഗത്തില്‍ അനുസ്മരിച്ചു. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് താല്‍പര്യമെടുത്താണ് സൗദി അറേബ്യ വിയന്നയില്‍ ബഹുമത സംവാദ കേന്ദ്രം സ്ഥാപിച്ചത്. 
മാഡ്രിഡിലും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലും സൗദിയുടെ നേതൃത്വത്തിലുള്ള ബഹുമത സംവാദങ്ങള്‍ റാബിത്ത സംഘടിപ്പിക്കുകയുണ്ടായി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും സമാധാനപരമായ ജീവിതം നയിക്കാനുമാണ് എല്ലാ മതങ്ങളും മനുഷ്യനെ പ്രേരിപ്പിക്കുന്നത്. തീവ്രവാദത്തെയും വിഘടന വാദത്തെയും എല്ലാ മതങ്ങളും എതിര്‍ക്കുന്നു. വിവിധ മതക്കാര്‍ക്കിടിയില്‍ സൗഹൃദപരമായ സഹവര്‍ത്തിത്തമാണ് ഇന്തോനേഷ്യയില്‍ നിലനില്‍ക്കുന്നത്. 
ഇന്തോനേഷ്യയുടെ സൗഹൃദാന്തരീക്ഷവും ഭരണ സുസ്ഥിരതയും ഏവരെയും സന്തോഷിപ്പിക്കുന്നതാണെന്നും സല്‍മാന്‍ രാജാവ്  പറഞ്ഞു. 
വിട്ടുവീഴ്ചയും മിതത്വവും സൗഹൃദവുമാണ് മതങ്ങളുടെ ആത്മാവെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പറഞ്ഞു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.