ജിദ്ദ: ജിദ്ദയില്‍ ഉണ്ടായ അഗ്നിബാധയില്‍ കുടംബത്തിലെ മൂന്ന് കുട്ടികളും സ്ത്രീയുമടക്കം നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ജിദ്ദയുടെ വടക്ക് കിഴക്ക് ഹയ്യ് സ്വാഫയിലാണ് സംഭവം. രണ്ട് നിലയുള്ള കെട്ടിടത്തിനോട് ചേര്‍ത്തുണ്ടാക്കിയ ഭാഗത്താണ് അഗ്നിബാധയുണ്ടായതെന്ന് മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. ശ്വാസ തടസ്സമനുഭവപ്പെട്ടാണ് കുട്ടികളും സ്ത്രീയും മരിച്ചത്. കുട്ടികളില്‍ രണ്ടെണ്ണം നാല് വയസ്സുള്ള ഇരട്ടകളാണ്. ഒരാള്‍ക്ക് ഏഴ് വയസുണ്ട്. സ്ത്രീക്ക് 33 വയസുണ്ട്. അഗ്നിബാധയുടെ കാരണമറിവായിട്ടില്ല. അന്വേഷണം നടത്തി വരികയാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.