രാജകല്‍പന: പുതിയ നിയമനങ്ങള്‍

റിയാദ്: ബുധനാഴ്ച പ്രഭാതത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്തിറക്കിയ 16 രാജവിജ്ഞാപനങ്ങളിലൂടെ നടപ്പാക്കിയ പുതിയ നിയമനങ്ങള്‍.
*  കിരീടാവകാശിയായി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചു. അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ എല്ലാ സ്ഥാനത്തുനിന്നും നീക്കി
*  സൗദി ഭരണവ്യവസ്ഥിയിലെ ഖണ്ഡിക ബി, അനുഛേദം അഞ്ച് ഭേദഗതി ചെയ്തു
*  അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സുഊദ് ബിന്‍ നായിഫിനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു
*  ഡോ. അഹമദ് ബിന്‍ സാലിമിനെ ആഭ്യന്തര സഹമന്ത്രിയായി നിയമിച്ചു. അബ്​ദുറഹ്​മാന്‍ ബിന്‍ അലി അര്‍റുബൈആനെ ആഭ്യന്തര സഹമന്ത്രി സ്ഥാനത്തുനിന്ന് നീക്കി
* അബ്​ദുറഹ്​മാന്‍ ബിന്‍ അലി അര്‍റുബൈആനെ റോയല്‍ കോര്‍ട്ട് ഉപദേഷ്​ടാവായി മന്ത്രി പദവിയില്‍ നിയമിച്ചു
*  ഡോ. നാസിര്‍ ബിന്‍ അബ്​ദുല്‍ അസീസിനെ റോയല്‍ കോര്‍ട്ട് ഉപദേഷ്​ടാവ് സ്ഥാനത്ത്​ നിന്ന് മാറ്റി ആഭ്യന്തര മന്ത്രാലയത്തില്‍ അണ്ടര്‍സെക്രട്ടറിയായി നിയമിച്ചു
* അമീര്‍ ഫൈസല്‍ ബിന്‍ സത്താം ബിന്‍ അബ്​ദുല്‍ അസീസിനെ ഇറ്റലിയിലെ സൗദി അംബാസഡറായി നിയമിച്ചു
*  അമീര്‍ ബന്‍ദര്‍ ബിന്‍ ഖാലിദ് അല്‍ഫൈസലിനെ റോയല്‍ കോര്‍ട്ട് ഉപദേഷ്​ടാവായി മന്ത്രിപദവിയില്‍ നിയമിച്ചു
*  അമീര്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദിനെ റോയല്‍ കോര്‍ട്ട് ഉപദേഷ്​ടാവായി മന്ത്രിപദവിയില്‍ നിയമിച്ചു
* അമീര്‍ ബന്‍ദര്‍ ബിന്‍ ഫൈസലിനെ രഹസ്യാന്വേഷണ വിഭാഗം ഉപമേധാവിയായി നിയമിച്ചു
* അമീര്‍ ഖാലിദ് ബിന്‍ ബന്‍ദര്‍ ബിന്‍ സുല്‍ത്താനെ ജര്‍മനിയിലെ അംബാസഡറായി നിയമിച്ചു
*  അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസലിനെ സ്പോര്‍ട്സ് അതോറിറ്റി ഉപമേധാവിയായി നിയമിച്ചു
* അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ ഫഹദ് ബിന്‍ തുര്‍ക്കിയെ അല്‍ജൗഫ് മേഖല അസിസ്​റ്റൻറ്​ ഗവര്‍ണറായി നിയമിച്ചു
*  അമീര്‍ അബ്​ദുല്ല ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താനെ റോയല്‍ കോര്‍ട്ട് ഉപദേഷ്​ടാവായി മന്ത്രിപദവിയില്‍ നിയമിച്ചു
* ഫൈസല്‍ ബിന്‍ അബ്​ദുൽ അസീസ് അസ്സുദൈരിയെ റോയല്‍ കോര്‍ട്ട് ഉപദേഷ്​ടാവായി മന്ത്രിപദവിയില്‍ നിയമിച്ചു
*  സര്‍ക്കാര്‍ മേഖലയിലെ ജോലിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ മുന്‍ മന്ത്രിസഭ തീരുമാനം ഭേദഗതി ചെയ്തു

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.