ജിദ്ദ: ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിലേറാൻ സഹായിച്ച ഇന്ത്യൻ മധ്യവർഗം ഭരണകൂടത്തിെൻറ തണലിൽ അഴിച്ച് വിടുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങൾക്ക് നേരെ ‘നോട്ട് ഇൻ മൈ നൈം’ ഹാഷ് ടാഗിലൂടെ പ്രതികരികരിക്കാൻ തയാറയത് ശുഭ സൂചകമണെന്ന് ഫോക്കസ് സൗദിയും റേഡിയോ ഇസ്ലാം ജിദ്ദ ബ്യുറോയും സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു.
അതേ സമയം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ചില കേന്ദ്രങ്ങളെങ്കിലും സാമുദായിക വൽക്കരിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണ്. ഇന്ത്യൻ ജനാധിപത്ത്യത്തെയും ഭരണഘടനയും അത് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളും സോഷ്യലിസ്റ്റ് മൂല്യങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടി വിവിധ ന്യൂനപക്ഷങ്ങൾ, ദളിതുകൾ, ലിബറലുകൾ, പ്രാദേശിക കക്ഷികൾ, ഇടതുപ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള ഐക്യനിര കെട്ടിപ്പടുക്കുവാൻ വേണ്ട ശ്രമങ്ങൾക്ക് ശക്തിപകരുകയുമാണ് വേണ്ടതെന്ന് ടേബിൾ ടോക്ക് വിലയിരുത്തി.
നോട്ട് ഇൻ മൈ നെയിം എന്നത് വെറുമൊരു പ്രയോഗമല്ല, കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ബോധ്യം വരുന്ന സമയങ്ങളിൽ തുറന്ന് പ്രഖ്യാപിക്കേണ്ട നയനിലപാടാണെന്ന് ചർച്ചയിൽ പങ്കെടുത്ത് ബഷീർ വള്ളിക്കുന്ന് പറഞ്ഞു. ഫാഷിസ്റ്റ് അക്രമങ്ങൾക്ക് നേരെ ദളിത് പക്ഷത്ത് നിന്ന് ശക്തമായ പ്രതിരോധങ്ങൾ ഉയർന്ന് വന്നപ്പോഴും നിശബ്ദരായിരുന്ന മധ്യവർഗ്ഗം നോട്ട് ഇൻ മൈ നൈം ഹാഷ് ടാഗ് ഉയർത്തി വരുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് ദളിത് ആക്റ്റിവിസ്റ്റും വാഗ്മിയുമായ സണ്ണി എം. കപിക്കാട് ചൂണ്ടിക്കാട്ടി.
എൻജി. മുഹമ്മദ് ഇഖ്ബാൽ, ശരീഫ് സാഗർ, സമീർ മുനീർ വക്കം എന്നിവരും സംസാരിച്ചു. പ്രിൻസാദ് പാറായി ടേബിൾ ടോക്ക് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.