തൃശൂര്‍ ജില്ല സൗഹൃദ വേദി ഈദ് ആഘോഷിച്ചു

റിയാദ്​: തൃശൂര്‍ ജില്ല സൗഹൃദ വേദി റിയാദ്​ ഘടകം വിപുലമായ പരിപാടികളോടെ ഈദ്‌ ആഘോഷിച്ചു. റിയാദിലെ സുൽത്താന ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികൾ എയര്‍ ഇന്ത്യ മാനേജര്‍ കുന്ദന്‍ലാല്‍ ഗൊത്‌വാള്‍ ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​ ബഷീര്‍ വാടനപള്ളി അധ്യക്ഷത വഹിച്ചു.ശിഹാബ് കൊട്ടുകാട്, റാഷിദ്‌ ഖാസിമി, സത്താര്‍ കായംകുളം, സിജോ ജോസ്, ഗിരിജന്‍, മാള മുഹിയുദ്ദീന്‍, അനില്‍ കുമാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സംഘടനയുടെ അംഗമായ പുരുഷോത്തമനുള്ള ചികിത്സ ധനസഹായം നാട്ടിൽ എത്തിക്കാൻ കുടുംബ സുരക്ഷ സമിതി ചെയര്‍മാന്‍ ജോസ് കിടങ്ങന്‍ വൈസ് പ്രസിഡൻറ്​ അനില്‍ കുമാറിന് കൈമാറി. 
സജീര്‍, ഗിരിദാസ്, അനില്‍കുമാര്‍, ആമിന അക്ബര്‍, നിഷ, സന്തോഷ്‌ നമസ്തേ, ലെന ലോറന്‍സ് എന്നിവർ പ​െങ്കടുത്ത ഗാനമേള അരങ്ങേറി. രമ്യ, നിഷ, അനാമിക, നിരഞ്ജന, ശ്വേത, ദേവിക, പ്രേമിത, സ്മിത, മാളവിക, സൗമ്യ, ബിജിജ, നിഥ എന്നിവർ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ്​ സുരേഷ് ശങ്കര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ലോറന്‍സ് അറക്കല്‍ നന്ദിയും പറഞ്ഞു. ധനഞ്​ജയകുമാര്‍, ഷൈജു, റോഷ്ദാസ്‌, ജോഷി, നമസ്തെ സന്തോഷ്‌, രാകേഷ്, സന്തോഷ്‌ കര്‍ജ്, ബാബു, സൂരജ് കുമാര്‍, ഷെറിന്‍ മുരളി എന്നിവര്‍ നേതൃത്വം നല്‍കി. അശ്​റഫ്​, ബിബില എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.