ബുറൈദ: അലിവ് ചാരിറ്റബിൾ ട്രസ്റ്റ് ബുറൈദ ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബാൾ, വടംവലി ടൂർണമെൻറ് ജൂലൈ 13ന് പെപ്സി റോഡിലെ അൽവസൈത്ത് സ്റ്റേഡിയത്തിൽ നടക്കും. മാരകരോഗങ്ങൾക്ക് അടിപ്പെട്ട് നാട്ടിൽ ചികിത്സയിൽ കഴിയുന്ന നിരാലംബരായ രോഗികൾക്ക് വൈദ്യസഹായവും ഭക്ഷണവും എത്തിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ട്രസ്റ്റിെൻറ ഫണ്ട് ശേഖരണാർഥമാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. മേളയുടെ വിജയത്തിനായി വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ സ്വാഗത സംഘം രൂപവത്കരിച്ചു. സക്കീർ പത്തറ (ചെയർ), റഷീദ് തലയാട്, അംജാസ് (െവെ. ചെയർ), പി.കെ ജമാൽ (ജന. കൺ), ഗഫുർ വടകര, ഫൈസൽ തിരുർ (ജോ. കൺ), ഉമർ തലയാട് (ട്രഷ) എന്നിവർ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.
സക്കീർ കൈപ്പുറം, മനാഫ്, ഹസൽ ഈർത്തോണ, റഈസ്, ഇഖ്ബാൽ എടവണ്ണ, റാഫി അരീക്കോട്, നവാസ് പള്ളിമുക്ക്, ഇഖ്ബാൽ പള്ളിമുക്ക് എന്നിവർ വിവിധ വകുപ്പുകളുടെ ചുമതലക്കാരാണ്. യോഗത്തിൽ ചെയർമാൻ സി.പി അബ്ദുൽഹക്കീം അധ്യക്ഷത വഹിച്ചു. മൊയ്തീൻകുട്ടി കോതേരി ഉദ്ഘാടനം ചെയ്തു. ഗഫുർ വടകര, അംജാസ് ആലപ്പുഴ, അനീഷ് ചുഴലി, ഹാരിസ് അവലുർ എന്നിവർ സംസാരിച്ചു. ശരീഫ് തലയാട് സ്വാഗതവും ഉമ്മർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.