റിപ്പബ്ളിക് ദിനം ആഘോഷിച്ചു

യാമ്പു: അല്‍ മനാര്‍ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ വിവിധ പരിപാടികളോടെ ഇന്ത്യന്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു.  സ്കൂള്‍ ബോയ്സ് സെക്ഷനില്‍ നടന്ന ചടങ്ങില്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഖാദര്‍ പതാകയുയര്‍ത്തി. 
പ്രിന്‍സിപ്പല്‍ കാപ്പില്‍ ഷാജി മോന്‍, മാനേജിങ് കമ്മിറ്റിയംഗം ബഷീര്‍ പൂളപ്പൊയില്‍, ബോയിസ് സെക്ഷന്‍ ഹെഡ്മാസ്റ്റര്‍ സയ്യിദ് യൂനുസ്, സീനിയര്‍ മാനേജര്‍ ഷൈജു എം സൈനുദ്ദീന്‍, സ്കൂള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ മുസാഹിദ് ഖാലിദ് അല്‍ റഫാഇ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്കൂള്‍ ചരിത്രാധ്യാപകന്‍ സയ്യിദ് അബ്ദുല്ലാഹില്‍ മുഷാഹിദ, വിദ്യാര്‍ഥികളായ  ജെസ്വിന്‍ ജോണ്‍സണ്‍, പി.മുഹമ്മദ, മുദ്ദസിര്‍ ഗോറിയ, റിഹാന്‍ അഹ്മദ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ അബ്ദുല്‍ ബാസിത്ത്  സ്വാഗതവും    അധ്യാപകനായ ഫിര്‍ഷാദ്   നന്ദിയും പറഞ്ഞു.  സിദ്ദീഖുല്‍ അക്ബര്‍, അബ്ദുല്‍ അസീസ്, റഈസ് അഹ്മദ്  എന്നിവര്‍  നേതൃത്വം നല്‍കി .
ഗേള്‍സ് സെക്ഷനില്‍ നടന്ന പരിപാടിയില്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഖുലൂദ് അല്‍ അഹ്മദി, ഗേള്‍സ് സെക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ രഹ്ന ഹരീഷ്, ഫാഹിസ പി.കെ,  മിസാം ഷഫീഖ ബൈഗ്  എന്നിവര്‍ സംസാരിച്ചു.  അധ്യാ പികമാരായ റീന ജബ്ബാര്‍, അന്‍ജൂം ഉനീസ, രമിത നായര്‍  എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.