യാമ്പു : ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ മുഴുവന്‍ മതേതര ജനാധിപത്യ വിഭാഗങ്ങളും ഒറ്റക്കെട്ടായി നീങ്ങണമെന്ന് യാമ്പു ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച ‘ജനകീയ പ്രതിരോധം’ പരിപാടി ആവശ്യപ്പെട്ടു. ഷൈജു എം സൈനുദ്ദീന്‍ വിഷയം അവതരിപ്പിച്ചു.
‘മത പ്രബോധനം മൗലികാവകാശം’ എന്ന വിഷയം ഉദ്ഘാടകനായ സലിം ഹമദാനി അവതരിപ്പിച്ചു. വേട്ടയാടപ്പെടുന്ന മുസ്ലിം സമൂഹം’ എന്ന വിഷയത്തില്‍ നാസര്‍ നടുവില്‍ സംസാരിച്ചു. അബ്്ദുല്‍ മജീദ് സുഹ്രി മോഡറേറ്ററായിരുന്നു. ‘
പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് മൊയ്തീന്‍ കുട്ടി ഫൈസി, ശങ്കര്‍ ഇളങ്കൂര്‍, സലിം വേങ്ങര, അജോ ജോര്‍ജ്, റഷീദ് എരുമേലി, രാഹുല്‍ രാജ്, അബ്്ദുല്‍ അസീസ് സുല്ലമി എന്നിവര്‍ സംസാരിച്ചു.
അബൂബ ക്കര്‍ മേഴത്തൂര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഉബൈദ് കക്കോവ് നന്ദിയും പറഞ്ഞു.
ബഷീര്‍ പൂളപ്പൊയില്‍, അബ്ദുല്‍ അസീസ് കാവും പുറം, നിയാസ് പുത്തൂര്‍, അബ്്ദുല്‍ റഷീദ് വേങ്ങര, ഹര്‍ഷദ് പി.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.